ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകുമെന്ന് വിലയിരുത്തി ടൈംസ് നൗ അഭിപ്രായ സര്‍വ്വേ. ബിജെപി മികച്ച വിജയം നേടുമെന്ന് സര്‍വ്വേ വിലയിരുത്തുന്നു.
ഭരണകക്ഷിയായ ബിജെപി 118 മുതല്‍ 134 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസ് 49-61 സീറ്റുകളില്‍ ഒതുങ്ങും. ബിജെപി 52 ശതമാനം വോട്ട് നേടുമ്പോള്‍ കോണ്‍ഗ്രസ് വോട്ട് ഷെയര്‍ 37 ശതമാനമാകും. നാല് ശതമാനം വോട്ട് വര്‍ധനവാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ശതമാനത്തില്‍ കാര്യമായ കുറവ് ബിജെപിയ്ക്ക് ഉണ്ടാവില്ലെന്നും സര്‍വ്വേ വിലയിരുത്തുന്നു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നതിനെ സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനവും പിന്തുണച്ചു. തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നായിരുന്നു 21 ശതമാനത്തിന്റെ പ്രതികരണം. നരേന്ദ്രമോദി ഗുജറാത്തിന്റെ മകനെന്നും അതിനാല്‍ ബിജെപിയെ പിന്തുണക്കുമെന്നും 81 ശതമാനം പേര് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ള 6000 പേരെ ഉള്‍പ്പടുത്തിയാണ് ടൈംസ് നൗ സര്‍വ്വേ സംഘടപ്പിച്ചത്. മൂന്ന് ശതമാനം ഏറ്റകുറച്ചിലുകള്‍ മാത്രമേ സര്‍വ്വേയില്‍ ഉണ്ടാകു എന്നും ടൈംസ് നൗ അവകാശപ്പെടുന്നു.
എബിപി ന്യൂസ് നടത്തിയ സര്‍വ്വേയിലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. 140 സീറ്റുകളില്‍ 115 മുതല്‍ 125 സീറ്റ് വരെ ബിജെപി നേടുമെന്നായിരുന്നു എബിപി സര്‍വ്വേയിലെ വിലയിരുത്തല്‍.
Discussion about this post