തിരുവനന്തപുരം: താന്‍ വളര്‍ന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയാണെന്ന അനില്‍ അക്കര എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ മന്ത്രിക്കെതിരെ വീണ്ടും എഫ്.ബി പോസ്റ്റുമായി അനില്‍ അക്കര എംഎല്‍എ.
എ.ബി.വി.പി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന് നല്‍കിയെന്ന് ഞാന്‍ പറഞ്ഞത് താങ്കള്‍ നിഷേധിച്ചിട്ടില്ലെന്നും കുട്ടിക്കാലത്ത് ചെരനെല്ലോര്‍ ആര്.എസ്. എസ് ശാഖയില്‍ പോയിരുന്നു എന്നതും നിഷേധിക്കുന്നില്ലെന്നും അനില്‍ അക്കരെ പറയുന്നു.
എന്താണ് യഥാര്‍ത്ഥ വസ്തുതയെന്ന് മാഷ് തന്നെ പറയണമെന്നും ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ നമുക്ക് നോക്കാമെന്നും അനില്‍ അക്കര പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ബഹുമാന്യ വിദ്യാഭ്യാസമന്ത്രി
ശ്രീ രവീന്ദ്രന്മാഷേ,
ഞാന്‍ ഫെയ്സ് ബുക്കില്‍ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പില്‍ തന്നെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് താങ്കള്‍ സമ്മതിക്കുകയാണ്.
ഞാന്‍ പറഞ്ഞത് രവീന്ദ്രന്മാഷ് എബിവിപി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന് നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിക്കുന്നില്ല.
ഞാന്‍ പറഞ്ഞത് താങ്കള്‍ കുട്ടിക്കാലത്ത് ചെരനെല്ലോര്‍
ആര് എസ് എസ് ശാഖയില്‍ പോയിരുന്നു എന്നാണ്.
താങ്കള്‍ അതും നിഷേധിക്കുന്നില്ല.
പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം
അത് ഞാന്‍ സ്വാഗതം ചെയ്യുന്നു.
പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത?
പറയൂ,മാഷ് തന്നെ പറയൂ
ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍,, നമുക്ക് നോക്കാം.
ഞാനും ആ കോളേജില്‍ പഠിച്ചതല്ലേ?
https://www.facebook.com/photo.php?fbid=1427302520721873&set=a.863744303744367.1073741828.100003264178731&type=3&theater
Discussion about this post