ദുബായ് :ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 6500 കോടി രൂപയുടെ നിക്ഷേപവുമായി യു.എ.ഇ. നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ ഫ്രാക്ചര്‍ ഫണ്ടില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ആണ് ഇന്ത്യയില്‍ നിഷേപം നടത്തുന്നത്.
ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എം.ജെ അക്ബറും യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷുമായി നടത്തിയ ചര്ച്ചിയാണ് ഈ പുതിയ തീരുമാനം. നരേന്ദ്ര മോദി 2015 ല്‍ നടത്തിയ യുഎഇ സന്ദര്‍ശനത്തില്‍ 7500 കോടിയുടെ പ്രഖ്യപനം ഉണ്ടായിരുന്നു അതിന്റെ ആദ്യ ഗഡുവാണിത് .
പ്രതിരോധം ,ഊര്‍ജ്ജരംഗം,തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളിലും ഇരു രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടാകും.
Discussion about this post