കൊച്ചി: സമ്പൂര്മദ്യനിരോധനത്തിലേക്കുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനവും, അതിന്റെ കടക്കല്‍ കത്തിവച്ച നയവും സമ്പൂര്‍ണമായി വിമര്‍ശിക്കുന്ന പോസറ്റര്‍ പ്രത്യക്ഷപ്പെട്ടത് കൊച്ചി നഗരത്തിലാണ്.
‘അടുത്ത ബെല്ലോടുകൂടി സമ്പൂര്‍ണമദ്യനിരോധനം എന്ന നാടകം ഇവിടെ പൂര്‍ണമാവുകയാണ് എന്ന തലക്കെട്ടിലാണ് ബാനര്‍.
ഞങ്ങളോട് സഹകരിച്ച ഹൈക്കോടതി, സഭകള്‍,ടൂറിസം വകുപ്പ്,മാണി സാര്‍, സുധീരന്, ബിജു രമേശ്, ബാറുടമകള്‍, എന്നിവരോട് കെപിസിസി നാടക സമിതിയുടെ പേരിലും ചെന്നിത്തലയുടെ പേരിലും നാടാകാചാര്യന് പുതുപ്പള്ളി കുഞ്ഞൂഞ്ഞ് നന്ദി പ്രകാശിപ്പിക്കുന്നതാണ് രസകരമായ ബാനറിലെ ഉള്ളടക്കം.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനിരോധന പ്രഖ്യാപനം വെറും നാടകമായിരുന്നെന്നും, അതിനോട് മറ്റുള്ളവര്‍ സഹകരിച്ചുവെന്നും കളിയാക്കുന്ന ബാനര്‍ നാട്ടുകാരില്‍ കൗതുകമുണ്ടാക്കി.
പോസ്റ്റര്‍ കാണുക-
Discussion about this post