അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ അനില്‍ കുംബ്ലെയെന്ന മുന്‍ സ്പിന്‍ മാന്ത്രികന്റെ ഒരിന്നിങ്സില്‍ പത്തു വിക്കറ്റെന്ന റെക്കോര്‍ഡിന് മേലെ പ്രകടനം നടത്തി ജയ്പൂര്‍ സ്വദേശിയായ പതിനഞ്ചുകാരന്.
അനില്‍ കുംബ്ലെ മാത്രമാണ് ഇതിനു മുന്നേ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം.
ഒറ്റ റണ്‍സും വഴങ്ങാതെയാണ് ആകാശ് ചൗധരിയെന്ന പതിനഞ്ചുകാരന് ചരിത്രത്തില്‍ ഇടം നേടിയത്. ടി20യിലായിരുന്നു റണ്‍സൊന്നും വിട്ടുകൊടുക്കാതെയുള്ള ആകാശിന്റെ പ്രകടനം.
ജയ്പൂരില്‍ നടന്ന ആഭ്യന്തര ടിട്വന്റി മത്സരത്തിലാണ് ഇടങ്കയ്യന്‍ മീഡിയം പേസറായ ആകാശിന്റെ പ്രകടനം. ഹാട്രിക്കുള്പ്പെടെയാണ് പതിനഞ്ചുകാരന് എതിര് ടീമിലെ എല്ലാവരെയും പുറത്താക്കിയത്. ബാവര് സിംഗ് സ്മാരക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പേള്‍ അക്കാദമിക്കെതിരെ ദിശ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയായിരുന്നു ആകാശിന്റെ പ്രകടനം.
ആകാശിന്റെ പ്രകടനത്തിനു മുന്നില്‍ നില തെറ്റിയ പേള്‍ അക്കാദമി വെറും 36 റണ്‍സിനായിരുന്നു ഓള്‍ഔട്ടായത്. 156 റണ്‍സ് പിന്തുടരവേയാണ് പേള്‍ അക്കാദമിയുടെ ദയനീയ പ്രകടനം. ആദ്യ മൂന്നു ഓവറുകളില്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ആകാശ് നാലാം ഓവറില്‍ നാല് വിക്കറ്റെടുത്ത് അപൂര്‍വ നേട്ടം കൈവരിക്കുകയായിരുന്നു. നാലാം ഓവറിലെ അവസാന മൂന്ന് പന്തിലായിരുന്നു ഇന്നിങ്സിലെ ഹാട്രിക് പിറന്നത്. സഹീര്‍ ഖാന്റെ ആരാധകനായ ആകാശിന്റെ സ്വപ്നം ഇന്ത്യക്ക് വേണ്ടി കളിക്കുയെന്നതാണ്.
Discussion about this post