കോട്ടയം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജ്ജിന് ഇന്ന് സ്വന്തം മണ്ഡലമായ പൂഞ്ഞാറിലെ ഈരാറ്റുപേട്ടയില്‍ സ്വീകരണം നല്‍കും. തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കോട്ടയത്തെത്തുന്ന ജോര്‍ജ്ജിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ച് ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോകും.
ഉച്ചക്ക് ശേഷം കോട്ടയം റയില്വെസ്റ്റേഷനിലെത്തുന്ന പി സി ജോര്‍ജ്ജിനെ കേരളാകോണ്‍ഗ്രസ് സെക്യുലര്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും.വാഹനങ്ങളുടെ അകമ്പടിയോടെ ഈരാറ്റുപേട്ടയിലേക്ക് പോകുന്ന ജോര്‍ജ്ജിന് ഏറ്റുമാനൂരിലും പാലായിലും സ്വീകരണം സംഘടിപ്പിച്ചുണ്ട്. വൈകുന്നേരം ഈരാറ്റുപേട്ടയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പി സി ജോര്‍്ജ്ജ് പ്രസംഗിക്കും.
ഇതിനിടെ കെ എം മാണിക്കും ജോസ് കെ മാണിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി സി ജോര്‍ജ്ജിനെതിരെ കൂടുതല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിലേക്ക് പാര്‍ട്ടി നീങ്ങുകയാണ്. അടുത്തയാഴ്ച ചേരുന്ന പാര്‍ട്ടി ഉന്നതാധികാരസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
ജോര്‍ജ്ജിനെയും അനുയായികളേയും സസ്പെന്‍ഡ് ചെയ്യാനാണ് നീക്കമെന്നറിയുന്നു.
Discussion about this post