ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ വരുന്ന ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. പ്രവാസി പൗരന്മാര്ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താവുന്ന രീതിയില്‍ ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ മുന്‍പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ ദീര്‍ഘകാലമായുള്ള പ്രവാസി വോട്ടവകാശം എന്ന ആവശ്യം നടപ്പാവുകയാണ്.
പ്രവാസികള്‍ക്ക് വോട്ടവകാശം ഒരുക്കുന്നതില്‍ തടസമില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വരുന്ന ശീതകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാല്‍ ഇതിന് ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
Discussion about this post