കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനിബാലകൃഷ്ണന്‍ രംഗത്ത്. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റുകയായിരുന്നു. ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ചാണ് നാലു പേജ് കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജാണ് ഈ നാല് പേജ് എഴുതി തയ്യാറാക്കിയത്. 2015 മാര്‍ച്ച് 13 നായിരുന്നു ഇത്.
പത്തനംതിട്ട ജയിലില്‍ നിന്ന് ഞാന്‍ കൊണ്ടു വന്ന കത്ത് തന്റെ കൈയിയില്‍ നിന്ന് വാങ്ങിയത് ഗണേഷ് കുമാറിന്റെ പി.എ പ്രദീപാണ്. എന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ എഴുതിചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിചേര്‍ത്തതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ കത്ത് തന്റെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത് ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് ആയിരുന്നു. എന്റെ കാറില്‍ ഇരുന്നാണ് ഇവര്‍ എഴുതിച്ചേര്‍ത്ത പേജുകള്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഗണേശിന് എന്തായാലും മന്ത്രിയാകാന്‍ കഴിയില്ല. അതു കൊണ്ട് എല്ലാര്‍ക്കും പണി കൊടുക്കാനാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതെന്ന് ഗണേഷിന്റെ പിഎ തന്നോട് പറഞ്ഞിരുന്നു. ടവര്‍ ലക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. ഫെനി വ്യക്തമാക്കി.
തനിക്ക് ലഭിച്ചത് 21 പേജുള്ള കത്താണെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഇത് മറികടന്ന് നിഗമനങ്ങളിലെത്തി. എന്തുകൊണ്ടാണ് അദ്ദേഹം രണ്ടാമത്തെ കത്ത് പരിഗണിച്ചതെന്ന് വ്യക്തമല്ല. ജസ്റ്റിസ് ശിവരാജനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കണമെന്നും ഫെനി ആവശ്യപ്പെട്ടു.
Discussion about this post