ലഹോര്‍: നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ലഖ്വിയെ മോചിപ്പിക്കണമെന്ന് ഇന്നലെ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. ലഖ് വിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
90 ദിവസത്തിലധികമായി തടവില്‍ കഴിയുന്ന ലഖ് വിയെ മോചിപ്പിക്കണമെന്നതന്നും ഇത്രയും ദിവസത്തിലധികം ഒരാളെ വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്ന് ലഖ് വിക്കെതിരായ റിപ്പോര്‍ട്ടിന്റെ രഹസ്യരേഖ ഇന്ന് സമര്‍പ്പിക്കാന്‍ പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനോട് ലഹോര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ശരിയായ രേഖകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കാരണംകൊണ്ടാണ് ലഖ് വിക്ക് ജാമ്യം അനുവദിച്ചത്. ഇന്ത്യയില്‍ ഭീകരാക്രണമം ഉണ്ടായശേഷം 2008ലാണ് ലഖ്‌വിയെ ജയിലില്‍ അടച്ചിരുന്നത്.
ലഖ് വിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും പാക് സര്‍ക്കാര്‍ തയ്യാറായില്ല. ലഖ് വിയെ ജയിലില്‍ നിന്നും ഈ അടുത്ത് മോചിപ്പിച്ചതും വന്‍ വിവാദത്തിന് കാരണമായി. ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ലഖ് വിയെ വീണ്ടും ജയിലില്‍ അടച്ചത്.
2008ല്‍ 166പേരുടെ മരണത്തിന് കാരണമായ മുംബെ ഭീകരാക്രമണം ആസൂത്രണം ചെയ്തതും് നടപ്പാക്കിയതുംഹ ലഖ്‌വിയാണെന്ന് ഇന്ത്യ തെളിവുകള്‍ സഹിതം ഉന്നയിച്ചിരുന്നു. പാക് ജയിലില്‍ നിന്നും വീണ്ടും മോചിതനാകുന്നതോടെ ഇന്ത്യയ്‌ക്കെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ലഖ് വി വീണ്ടും നേതൃത്വം കൊടുക്കുമെന്നാണ് ഇന്ത്യയുടെ ആരോപണം
Discussion about this post