യെമിനിലെ കലാപഭൂമിയില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയ വിദേശികളില്‍ പെട്ട യുവതിയ്ക്ക് ഇന്ത്യന്‍ സൈനികരെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്. രക്ഷപ്പെട്ട ആശ്വാസത്തില്‍ ഇരുപത്കാരിയായ ആലിയ ഗബാര്‍ മുഹമ്മദ് ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ- ‘ഞാന്‍ ജീവിച്ചിരിക്കുന്നതിന് പിന്നില്‍ ദൈവത്തിന് പുറമെ ഇന്ത്യന്‍ ആര്‍മിയാണ്’.
വിദേശമാധ്യമങ്ങളും യെമനിലുള്ള ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനമായ ഓപ്പറേഷന് റാഹത്തിനെ പുകഴ്ത്തി നിരവധി ലേഖനങ്ങളാണ് എഴുതുന്നത്. ഇന്ത്യയുടെ മറ്റ് രാജ്യക്കാരെ രക്ഷിയ്ക്കുന്ന പ്രവര്‍ത്തനം ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ എഴുതി.
‘ഞങ്ങളെ അവരുടെ മുറിയില്‍ ഉറങ്ങാന്‍ സ്ഥലം നല്കി. ഭക്ഷണവും ജ്യൂസും, പാലും, മരുന്നും, ഡോക്ടറര്‍മാരുടെ സേവനവും നല്കി’ ആലിയ ഗബാര്‍ മുഹമ്മദ് പറഞ്ഞു.
ജിബൂത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ ആലിയയെ ഈജിപ്ത്തിലെത്തിക്കാന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഈജിപ്ഷ്യന്‍ എംബസി അറിയിച്ചു.
Discussion about this post