ഐഎസില്‍ ചേരാന്‍ പോയവര്‍ക്ക് പണം നന്‍കിയ ആളെ കുറിച്ച് പോലിസിന് വിവരം ലഭിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി തസ്ലീമാണ് പണം നല്‍കിയതെന്ന് പോലിസ് പറയുന്നു.
ഇയാള്‍ ഗള്‍ഫിലാണെന്നാണ് പോലിസിന് ലഭിച്ച വിവരം.സിറിയയിലേക്കും മറ്റും ഇയാള്‍ ബാങ്കുകള്‍ വഴിയും ഹവാല വഴിയും പണം കൈമാറി. ചിലര്‍ക്ക് നാന്നൂറ് ഡോളര്‍ വച്ച് ഇയാള്‍ കൈമാറിയിരുന്നു. ബിജിബാലിന് അക്കൗണ്ടിലേക്ക് പണം നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ ഷാജഹാന്റെ വീട്ടില്‍ നിന്ന് പണം കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം ഇയാള്‍ക്ക് പണം ലഭിച്ചിരുന്ന സ്രോതസ്സുകളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. എവിടെ നിന്നാണ് പണം കിട്ടിയിരുന്നത് എന്നന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.
കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്ന് നൂറ് കണക്കിന് പേര്‍ ഐഎസില്‍ ചേരാന്‍ പോയതായി പോലിസ് കണ്ടെത്തിയിരുന്നു. ഇവരെ കുറിച്ചുള്ള സോഷ്യല്‍ മീഡിയാ തെളിവുകള്‍ ശേഖരിച്ച് ആഭ്യന്തര വകുപ്പിന് പോലിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post