കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ഇന്നിങ്ങ്സില്‍ 172 റണ്‍സിന് ഇന്ത്യ പുറത്ത്. 52 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
പക്ഷേ, അഞ്ചിന് 75 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പുജാരയെ നഷ്ടമായി.
അര്‍ധശതകം പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു പൂജാരയുടെ മടക്കം.
ശ്രീലങ്കക്കായി ലക്മല്‍ ആണ് നാല് വിക്കറ്റ് വീഴ്ത്തിയത്.
Discussion about this post