
ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി സംവിധായകന്‍ അമല്‍നീരദാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. സംവിധായകന്റെ പ്രഖ്യാപനത്തിന് ശേഷം ബിലാലിനെകുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. മമ്മൂട്ടിക്കൊപ്പം മകന്‍ ദുര്‍ഖറും അഭിനയിക്കുമെന്നായിരുന്നു ഒരു വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആരും പ്രതികരിച്ചിട്ടില്ല.
പ്രണവ് മോഹന്‍ലാല്‍ തനിക്ക് ദുല്‍ഖറിനേപ്പോലെയാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും അന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.
Discussion about this post