പാലക്കാട്: സിപിഐയെ വിമര്‍ശിച്ച് മന്ത്രി എംഎം മണിയുടെ പ്രസ്താവന വന്നത് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറിയും രംഗത്ത്. യഥാര്‍ത്ഥ ഇടതുപക്ഷ വിരുദ്ധര്‍ സിപിഎം ആണെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് ആരോപിച്ചിരിക്കുന്നത്.
പിണറായി ഭരിക്കുന്നത് തങ്ങള്‍ കൊടുത്ത കട്ടിലുകൊണ്ടാണ്. സിപിഐ ഇല്ലാതെ സിപിഎമ്മിന് കേരളം ഭരിക്കാന്‍ ആകില്ലെന്നും എംഎല്‍എ പികെ ശശി കള്ളനാണയമാണെന്നും സുരേഷ് രാജ് ആഞ്ഞടിച്ചു. സിപിഐയെ തുരത്താന്‍ ശശിയുടെ മുതുമുത്തച്ഛന്മാര്‍ വിചാരിച്ചിട്ട് നടന്നിട്ടില്ലെന്നും പാലക്കാട് കുമരംപുത്തൂര്‍ ലോക്കല്‍ സമ്മേളന വേദിയില്‍വെച്ച് അദ്ദേഹം പറഞ്ഞു.
Discussion about this post