ഡല്‍ഹി: അയോധ്യ പ്രശ്നത്തിന് അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നു. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്നോവില്‍ പള്ളിയും നിര്‍മിക്കണമെന്ന ഒത്തു തീര്‍പ്പ നിര്‍ദ്ദേശം അടങ്ങിയ രൂപ രേഖ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. ഹിന്ദു-മുസ്ലിം സംഘടനകളുടെ അഭിപ്രായ സ്വീകരണത്തിന് ശേഷമാണ് രൂപരേഖ തയ്യാറാക്കിയത്. തീരുമാനത്തെ ശിയ വഖഫ് ബോര്‍ഡ് ചെയര്മാന് സയിദ് വസീം റിസ്വി സ്വാഗതം ചെയ്തിരുന്നു, ഈ തീരുമാനം രാജ്യത്ത് സമാധാനവും സാഹോദര്യവും കൊണ്ട് വരുന്നതിന് ഇടായാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലാണ് റിസ്വി ഇക്കാര്യം പറത്തത്.
ഒക്ടോബര്‍ 31ന് വസീം റിസ്വിയും ജീവനകല ആചാര്യന് ശ്രീ.ശ്രീ രവിശങ്കറും തമ്മില്‍ അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനായി കൂടികാഴ്ച നടത്തിയിരുന്നു. എല്ലാവരും രവിശങ്കറിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ പ്രശ്നം തീരുമെന്നാണ് പ്രതീക്ഷയെന്നും കൂടികാഴ്ചക്ക് ശേഷം റിസ്വി പ്രതികരിച്ചിരുന്നു.
നേരത്തെ രാമക്ഷേത്രത്തില്‍ നിന്ന് നിശ്ചിത ദൂരത്തില്‍ മുസ്ലിം പള്ളി നിര്‍മിക്കാമെന്ന് ഷിയ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്, എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അയോധ്യ വിഷയത്തിലെ ഹരജികള്‍ പരിഗണിക്കുന്നത്. പ്രശ്നത്തില്‍ അലഹബാദ് ഹൈകോടതി വിധിക്കെതിരെയാണ് ഹരജികള്‍.
Discussion about this post