റായ്പൂര്‍:ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ നിരോധിത സംഘടനയായ സിമി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. റായ്പൂര്‍ കോടതിയില്‍ കീഴടങ്ങിയ സിമി പ്രവര്ത്തകന് ഗുര്ഫാന് പൊലീസിനു നല്കിയ മൊഴിയിലാണ് മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായ വിവരമുള്ളത്. ഇന്‍ഡോര്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്് ഗുര്ഫാന് കീഴടങ്ങുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് അംബികാപൂരില്‍ വച്ച് മോദിയെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അതു നടപ്പാക്കാനായില്ലെന്ന് ഗുര്ഫാന് പറഞ്ഞു. ജാര്‍ഖണ്ഡില്‍ മോദി നടത്തിയ റാലിക്കിടെ സ്ഫോടനങ്ങള്‍ നടത്തുന്നതിനും സിമി പദ്ധതിയിട്ടിരുന്നതായി ഗുര്ഫാന് വ്യക്തമാക്കി.
ഗുര്ഫാന് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെ്ന് ഐജി ജിപി സിംഗ് അറിയിച്ചു. എന്നാല്‍ ആര്‍ക്കു വേണ്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നോ എന്തൊക്കെയായിരുന്നു ഇവരുടെ പദ്ധതികളെന്നോ വെളിപ്പെടുത്താന്‍ തയാറായിട്ടില്ല സിമിയില്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് ഗുര്ഫാന് ഒരു മെഡിക്കല്‍ റപ്രസെന്റേറ്റീവായിരുന്നു. 2013ലാണ് ഇയാള്‍ സിമി നേതാവ് ഉമര്‍ സിദ്ദിഖിയുമായും പ്രവര്‍ത്തകരുമായും അടുപ്പത്തിലാകുന്നത്. ദുബായില്‍ ആയിരുന്ന സമയത്ത് സിമി നേതാവ് അബു സലേമിനെ കണ്ടിരുന്നുവെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Discussion about this post