ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എന്‍സിപി തീരുമാനം. സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി ധാരണയിലെത്താത്തതിനാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍സിപി വ്യക്തമാക്കി. 182 നിയമസഭാ മണ്ഡലങ്ങളിലും എന്‍സിപിക്ക് സ്ഥാനാര്ഥികളുണ്ടാവുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിലേതുപോലെ കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. തനിച്ച മത്സരിച്ച് കഴിവ് തെളിയിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പാര്‍ട്ടി വക്താവ് യൂസഫ് പാര്‍മര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സുമായി സഖ്യം ചേരാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും കോണ്‍ഗ്രസ്സിന്റെ അവഗണനനിറഞ്ഞ സമീപനം പാര്‍ട്ടി നേതൃത്വത്തെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
77 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് എന്‍സിപിയുടെ പ്രഖ്യാപനം.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയതിനു പിന്നാലെ കോണ്‍ഗ്രസും പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി (പി എ എ എസ് ) പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാട്ടീദാര്‍ സമിതിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. അഞ്ച് സീറ്റുകളാണ് ആദ്യഘട്ടത്തില്‍ പാട്ടീദാര്‍ സമിതിക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് പാട്ടീദാര്‍ സമിതിക്ക് ലഭിച്ചത്. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Discussion about this post