മൂന്നാര്‍: സിപിഎമ്മിന്റെ പിന്തുണയില്‍ മൂന്നാര്‍ സംരക്ഷണ സമിതി ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ വിനോദ സഞ്ചാരികളെ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ടൗണില്‍ രാവിലെ വിദേശ വിനോദസഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെ ഇവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയുണ്ട്.
മൂന്നാര്‍ മേഖലയിലെ പത്തു പഞ്ചായത്തുകളില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാറിലെ ഭൂപ്രശ്നങ്ങളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനങ്ങള്‍ നടപ്പിലാക്കുക, നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, ഇഎഫ്എല്‍ ആക്ട് ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
Discussion about this post