കാട്ടാക്കട: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അല്‍ അമീന്, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
പത്ര ഏജന്റും സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് അംഗവുമായ കെ.ആര്. ശശികുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. പത്രവിതരണത്തിനിടയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തലയിലും കൈകാലുകള്‍ക്കും പരിക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Discussion about this post