ഹൈദ്രാബാദ്: മൂന്നാം വിവാഹം ചോദ്യം ചെയ്ത രണ്ടാം ഭാര്യയെ തെലുങ്കാനയിലെ യുവ രാഷ്ട്രീയ നേതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രീയ സമിതിയിലെ യുവ നേതാവ് ശ്രീനിവാസ് റെഡ്ഡിയാണ് തന്റെ രണ്ടാമത്തെ ഭാര്യയായ സംഗീത റെഡ്ഡിയെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി.
ഭാര്യയെ തല്ലുന്നതും മുടിയില്‍ പിടിച്ചു വലിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. സംഭവം നടക്കുന്നതിന് ചുറ്റുമായി നിരവധി പേര് നില്‍ക്കുന്നുണ്ടെങ്കിലും ആരും യുവതിയ സഹായിക്കാന്‍ തയാറായി മുന്നോട്ടു വരുന്നില്ല. കൂട്ടത്തില്‍ നില്ക്കുന്ന ഒരു സ്ത്രീ സംഗീതയുടെ മുടി പിടിച്ച് വലിച്ച് വാതിലിനടുത്തേക്ക് തള്ളിയിടുന്നതും കാണാം. മര്‍ദ്ദനത്തിന്റെ വീഡിയോ എടുത്ത സംഗീതയുടെ സഹോദരനേയും മറ്റൊരാളെയും ശ്രീനിവാസ് കൈയേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്.
ഹൈദരാബാദിലെ ബൊദുപ്പാല് മേഖലയില്‍ താമസിക്കുന്ന യുവനേതാവ് 2011 ലാണ് സംഗീതയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് വയസുള്ള പെണ്‍കുട്ടിയുമുണ്ട്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയത് വീട്ടിലുള്ളവര്‍ക്ക് ഇഷ്ടമായില്ലെന്നും ഇതിന്റെ പേരില്‍ തന്നെ ആക്രമിച്ചിട്ടുണ്ടെന്നും സംഗീത വ്യക്തമാക്കി. വീഡിയോയില്‍ കുട്ടിയെ പിടിച്ച് നില്ക്കുന്ന യുവതിയുടെ അമ്മയേയും കാണാം.30 കാരനായ ഇയാള്‍ മൂന്നാമത് വിവാഹം കഴിച്ചത് ചോദിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയായിരുന്നു ശ്രീനിവാസിന്റെ മൂന്നാമത്തെ വിവാഹം. ഇതിനെക്കുറിച്ച് ഇവരെ അറിയിക്കുകയോ അനുവാദം ചോദിക്കുകയോ ചെയ്തില്ലെന്നും പൊലീസിനോട് സംഗീത വ്യക്തമാക്കി. ഇയാള്‍ വിവാഹം ചെയ്തിരിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ആണെന്നും അവര്‍ പറഞ്ഞു.
ശ്രീനിവാസ് റെഡ്ഡിക്കെതിരേ കൊലപാതക ശ്രമത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് ഫയല്‍ ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് ആക്രമിക്കുന്നെന്ന് ആരോപിച്ച് മുന്‍പ് സംഗീത റെഡ്ഡി പരാതി നല്‍കിയിരുന്നു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ശ്രീനിവാസിന്റെ അച്ഛനും അമ്മയേക്കും ഇഷ്ടമായിരുന്നില്ലെന്നും മുന്‍പ് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
https://www.youtube.com/watch?v=2SlFCOdOV0w
Discussion about this post