ഡല്‍ഹി:ക്ഷേത്രങ്ങളിലെ സ്വത്ത് പൊതുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഹിന്ദുസമൂഹത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. രാജ്യപുരോഗതിക്കായി ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരവും മറ്റു സ്വത്തുക്കളും ഉപയോഗിക്കാം. ഇക്കാര്യത്തില്‍ ഹിന്ദുസമൂഹത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി വിശദീകരിച്ചു.
ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍ സംസ്ഥാനത്തിന്റെ പൊതുവികസനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് നടന് സുരേഷ് ഗോപിയും ആവശ്യപ്പെട്ടു.അതിന്റെ ഗുണഭോക്താക്കള്‍ ആരെന്ന് നോക്കേണ്ടതില്ല. ഹിന്ദുയാതില് താന്‍ അഭിമാനിക്കുന്നുവെന്നും സുരേഷ്ഗോപി പ്രതികരിച്ചു.
തൃശൂര്‍ കൊടകരയില്‍ ഗോശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ആഭ്യന്തര വിപണിയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. വിശ്വാസികളുടെ മതവികാരത്തെ വേദനിപ്പിക്കുന്ന ഒരു നടപടിക്കും തന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വര്‍ധിച്ചുവരുന്ന സ്വര്ണ്ണാവശ്യങ്ങള് പരിഗണിച്ച് വ്യാപാരകമ്മി ഇല്ലാതാക്കുന്നതിനായി ശ്രീപത്മനാഭ സ്വാമിക്ഷേത്രം, സിദ്ധി വിനായക ക്ഷേത്രം തുടങ്ങി സമ്പത്തില്‍ മുന്‍നിരയിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Discussion about this post