നാഗ്പൂർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ മുരളി വിജയിന് സെഞ്ച്വറി. 188 പന്തിൽ 9 ഫോറും ഒരു സിക്സറുമടക്കമാണ് മുരളി 102 റൺസെടുത്തത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തിട്ടുണ്ട്. മുരളിക്കൊപ്പം 63 റൺസുമായി ചേതേശ്വർ പുജാരയാണ് ക്രീസിൽ.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ ആണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 205 റൺസിന് അവാസനിച്ചു.
Discussion about this post