ഗുവാഹട്ടി: രാജ്യത്ത് പുകവലി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനറിപ്പോര്‍ട്ട്. 2009-2010 ലെ ഉപയോഗത്തേക്കാള്‍ 2016-2017 വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് ശതമാനത്തോളം പുകയില ഉപയോഗം കുറഞ്ഞതായാണ് പഠനം. 2010-ല്‍ ഇത് 34.6 ശതമായിരുന്നത് 2017-ല്‍ 28.6 ശതമാനമാണ്. ഗ്ലോബല്‍ ടുബാക്കോ സര്‍വേ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കിയത്.
എന്നാല്‍ ആസാം, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടിയതായും കണ്ടെത്തി. ആസാമില്‍ 39.2 ശതമാനത്തില്‍ നിന്നും 48.2 ശതമാനമായും ത്രിപുരയില്‍ 55.9 ശതമാനത്തില്‍ നിന്നും 64.5 ശതമാനമായും മണിപ്പൂരില്‍ 54.1 ശതമാനത്തില്‍നിന്നും 55.1 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്.
ആസാമില്‍ വര്‍ധിച്ചു വരുന്ന പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടി 2014-ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആന്റി ടുബാക്കോ നിയമം പാസാക്കിയിരുന്നു. എന്നാല്‍ ചില പുകയില കമ്പനികള്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി നിയമം സ്റ്റേ ചെയ്തിരിക്കുകയാണ്.
ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ പുകവലി ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏറ്റവും കുറവ് അനുഭവപ്പെട്ടിരിക്കുന്നത് നാഗാലാന്‍ഡിലും സിക്കിമിലുമാണ്. നാഗാലാന്‍ഡില്‍ 31.5 ശതമാനത്തില്‍ നിന്ന് 13.2 ശതമാനമായും സിക്കിമില്‍ 41.6 ശതമാനത്തില്‍ നിന്നും 17.9 ശതമാനമായുമാണ് കുറഞ്ഞത്.
Discussion about this post