അഖില കേസില്‍ ഹര്‍ജിക്കാരന്‍ ഷഫീന്‍ ജഹാന്റെ വാദത്തെ എതിര്‍ത്ത നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് ഹര്‍ജി ഭാഗം അഭിഭാഷകന്റെ ചീത്തവിളി, ഫേസ്ബുക്ക് പോസ്റ്റിലാണ് സംസ്ഥാന സര്‍ക്കാരിന് അധിക്ഷേപിച്ച് അഭിഭാഷകന്‍ കെ.സി നസീര്‍ പോസ്റ്റിട്ടത്. ‘ഫക് ഓഫ് കേരള ഗവണ്‍മെന്റ്’ എന്നാണ് അഭിഭാഷകന്റെ ചീത്തവിളി.
സുപ്രിം കോടതിയില്‍ അഖിലയുടെ മതം മാറ്റവും വിവാഹവും സംബന്ധിച്ച് എന്‍ഐഎ സമര്‍പ്പിച്ച തെളിവുകളും പശ്ചാത്തലവും പരിശോധിക്കണമെന്നായിരുന്നു കേരള അഭിഭാഷകന്‍ വി. ഗിരി സുപ്രിം കോടതിയില്‍ സ്വീകരിച്ച നിലപാട്. ഇത് കേട്ട ശേഷം അഖിലയ്ക്ക് പറയാനുള്ളത് കേട്ടാല്‍ മതി എന്ന നിലപാടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഇതാണ് ഹര്‍ജി ഭാഗത്തെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
എന്‍ഐഎ, അഖിലയുടെ പിതാവ് അശോകന്‍ എന്നിവരുടെ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചതോടെ സുപ്രിം കോടതിയില്‍ ഹര്‍ജി ഭാഗം വെട്ടിലായിരുന്നു. അഖിലയെ കേള്‍ക്കാതെ കേസിലെ വാദം മാറ്റിവെക്കുന്ന സാഹചര്യവും ഒരു ഘട്ടത്തിലുണ്ടായി. എന്നാല്‍ ഷഫീന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ യുവതിയെ സുപ്രിം കോടതി വിളിച്ചുവരുത്തി പറയാനുള്ള കേള്‍ക്കാതിരിക്കുന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇന്നലെ തന്നെ അഖിലയുടെ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തയ്യാറാവുകയായിരുന്നു.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഷഫീന്‍ ജഹാന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. അഖിലയെ ജഹാനൊപ്പം വി്ടാതിരുന്ന കോടതി അവരെ പഠനത്തിനായി കോളേജിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post