ഡല്‍ഹി: വിമാനടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ 3000 രൂപ പിഴ ഈടാക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ. ആഭ്യന്തര യാത്രകളിലെ റദ്ദാക്കല്‍ നിരക്ക് 3000 രൂപ വരെ പലകമ്പനികളും ഈടാക്കുന്നുണ്ട്. ഇത് വന്‍ തുകയാണ്. ന്യായമായ തുക മാത്രമേ ഇങ്ങനെ ഈടാക്കാവൂവെന്ന് കമ്പനികളോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പലപ്പോഴും ഇത് ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. നേരത്തെ ടിക്കറ്റ് ബുക്കു ചെയ്യുന്ന പ്രവണത കുറയുന്നതിനും ഇത് ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post