കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുവാണോ അതോ അഹിന്ദുവോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി നല്‍കാനുള്ള പെടാപാടിലാണ് കോണ്‍ഗ്രസ്. ക ബുധനാഴ്ച രാവിലെ പ്രചാരണത്തിനു മുന്നോടിയായി രാഹുല്‍ നടത്തിയ സോമനാഥ ക്ഷേത്ര സന്ദര്‍ശനവും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി അഹിന്ദുക്കള്‍ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തേണ്ട റജിസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെയും പേര് എഴുതിച്ചേര്‍ത്തതാണു വിവാദമായത്. ഇതോടെ രാഹുലിന്റെ മതത്തെ ചൊല്ലിയുള്ള മുമ്പേയുള്ള തര്‍ക്കം ശക്തമായി.
ഒരാളുടെ മതം തെളിയിക്കാന്‍ അത്ര വലിയ പാടൊന്നും ഈ നാട്ടിലില്ലെന്ന് എല്ലാവര്ക്കും അറിയാം. മതവും ജാതിയും തെളിയിക്കാന്‍ റേഷന്‍ കാര്‍ഡുമുതല്‍ എസ്എസ്എല്‍സി ബുക്ക് വരെ നമ്മുടെ കയ്യിലുണ്ട്. എന്നാല്‍ മൂന്ന് പഴയ ഫോട്ടോകളാണ് രാഹുല്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഹാജരാക്കുന്നത്.
രാഹുല്‍ഗാന്ധി പിതാവ് രാജിവ് ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധി എന്നിവര്‍ക്കൊപ്പം പൂജ ചെയ്യുന്ന ചിത്രം, സഹോദരി പ്രിയങ്കാ ഗാന്ധിയുടെ വിവാഹചിത്രം, പൂജ ചെയ്യുന്ന രാഹുല്‍ എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ചെറുപ്പത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് പൂജ ചെയ്യുന്ന ചിത്രമല്ലാതെ മറ്റൊന്നുമില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. ബുദ്ധിയുറക്കാത്ത പ്രായത്തില്‍ അന്നൊന്നും ഇന്ത്യന്‍ പൗരത്വം പോലും സ്വീകരിക്കാതിരുന്ന അമ്മ സോണിയയോടൊപ്പം ഇരിക്കുന്ന ചിത്രം പോരാതെ വരുമല്ലോ തെളിവായി എന്നും പരിഹാസമുണ്ട്.
രാഹുലിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയാണു അദ്ദേഹത്തിന്റെയും കോണ്‍ഗ്രസ് എംപി അഹമ്മദ് പട്ടേലിന്റെയും പേര് റജിസ്റ്ററില്‍ എഴുതിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്കു പ്രവേശിപ്പിക്കാന്‍ വേണ്ടി തന്റെ പേരു മാത്രമാണു റജിസ്റ്ററില്‍ എഴുതിയതെന്നു ത്യാഗി പ്രസ്താവനയില്‍ പറയുന്നു. രാഹുലിന്റെയും പട്ടേലിന്റെയും പേരുകള്‍ എഴുതിച്ചേര്‍ത്തതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്ഷേത്രം ഭാരവാഹികള്‍ ഇതു നിഷേധിച്ചിട്ടുണ്ട്.
Clarification: There is only one visitor's book at Somnath Temple that was signed by Congress VP Rahul Gandhi. Any other image being circulated is fabricated.
Desperate times call for desperate measures? pic.twitter.com/KOokFOH83z
— Congress (@INCIndia) November 29, 2017
ക്ഷേത്രത്തില്‍ എങ്ങനെ ഇരിക്കണമെന്ന് പോലും അറിയാത്ത ആളാണ് രാഹുലെന്ന വിമര്‍ശനം നേരത്തെ യോഗി ആദിത്യനാഥ് ഉന്നയിച്ചിരുന്നു. രാഹുല്‍ താമസിക്കുന്ന പത്താം ജനപഥില്‍ പള്ളിയുണ്ട് എന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ വെളിപ്പെടുത്തല്‍. രാഹുല്‍ തന്റെ മതം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നുവെന്നാണ് സോമനാഥ ക്ഷേത്രത്തില്‍ നടന്ന സംഭവത്തെ ബിജെപി നേതാവ് അമിത് മാള്‍വിയ വിലയിരുത്തിയത്.
Discussion about this post