ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാബായ് ചാനൂവിന് സ്വര്‍ണ്ണം. രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ താരം ലോക വെയ്റ്റ്‌ലിഫ്റ്റിംഗ് വേദിയില്‍ സ്വര്‍ണ്ണം നേടുന്നത്. അമേരിക്കയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലാണ് ചാനൂ ത്രിവര്‍ണ്ണ അഭിമാനം ലോക നെറുകയില്‍ എത്തിച്ചത്.
വനിതകളുടെ 48 കിലോ വിഭാഗം മത്സരത്തില്‍ ആദ്യ ശ്രമത്തില്‍ ചാനു 85 കിലോയും, രണ്ടാം ശ്രമത്തില്‍ 109 കിലോയും ഉയര്‍ത്തി ആകെ 194 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണ്ണം നേടിയത്. സ്വര്‍ണത്തിനൊപ്പം ദേശീയ റെക്കോര്‍ഡും ചാനു ലോക വേദിയില്‍ സ്വന്തമാക്കി.
തായ്‌ലാന്‍ഡ് താരം സുക്കാറിയോണ്‍ തുനിയ ആകെ 193 കിലോ ഉയര്‍ത്തി വെള്ളിയും, 182 കിലോ ഉയര്‍ത്തി സെഗുറയുടെ അന ഐറിസ് വെങ്കലവും നേടി. ഉത്തേജക വിവാദത്തെ തുടര്‍ന്ന് റഷ്യ, ചൈന, കസക്ക്സ്ഥാന്‍, യുക്രെയ്ന്‍, അസര്‍ബെയ്ജന്‍ എന്നീ രാജ്യങ്ങള്‍ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തില്ല.
ഒളിംപിക് വെങ്കലമെഡല്‍ ജേതാവായ കര്‍ണം മല്ലേശ്വരി 1994-ലും 95-ലും ഇതിനു മുമ്പ് ലോക വേദിയില്‍ ഒന്നാമതെത്തിയിരുന്നു.
Chanu Mirabai struggles with her 85kg snatch in the Women's 48#2017iwfwwc pic.twitter.com/ZDfZfzVtVc
— International Weightlifting Federation (@iwfnet) November 30, 2017
https://twitter.com/twitter/statuses/936075976445956097
Discussion about this post