കേരളത്തില്‍ ഭൂചലനം, കൊടുങ്കാറ്റ്, പ്രശസ്തരായ മൂന്നു പേരുടെ മരണം എന്നിവ ദു:ഖ വെള്ളിക്ക് മുമ്പായി സംഭവിക്കുമെന്ന യുവാവിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഫേസ്ബുക്കില്‍ വീഡിയോയിലൂടെയാണ് യുവാവിന്റെ പ്രവചനം. നവംബര്‍ അവസാനം സിനിമ മേഖലയിലെ ഒരു പ്രഗത്ഭന്‍ മരിക്കുമെന്നും കേരളത്തില്‍ കൊടുങ്കാറ്റു ഉണ്ടാകുമെന്ന ഇദേഹത്തിന്റെ പ്രവചനം സത്യമായതോടെ ആ പ്രവചന വിഡിയോ സമൂഹമാധ്യമത്തില്‍ വീണ്ടും വൈറലാവുകയാണ്.
ഉഴവൂര്‍ വിജയന്, ഐ.വി. ശശി തുടങ്ങിയവരുടെ മരണം ഇയാള്‍ കൃത്യാമായി പ്രവചിച്ചിരുന്നു എന്ന് വിഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. പ്രശസ്തരായ മൂന്ന് പേരുടെ മരണം കൂടിയുണ്ടെന്നാണ് വിഡിയോയില്‍ പറയുന്നത്. 2018-ലെ ദു:ഖവെള്ളിക്ക് മുന്‍പ് ഈ ദുരന്തങ്ങളെല്ലാം എത്തുമെന്നാണ് പ്രവചനം. ജി.എസ്.ടിക്ക് പരിഹാരം വരുമെന്നും ഇയാള്‍ പറയുന്നുണ്ട്.
2017 ഒക്ടോബര്‍ 26 ന് നടത്തിയ പ്രവചനങ്ങളില്‍ ഭൂരിഭാഗവും നടന്നതോടെ ഇയാള്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. മലയാറ്റൂര്‍ മലമുകളില്‍ നിന്നാണ് യുവാവ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
https://www.facebook.com/oopers/videos/1757035577934375/
Discussion about this post