മുംബൈ: ലഷ്കറെ തയിബ ഭീകരര്‍ വീണ്ടും മുംബൈ ആക്രമിക്കാന്‍ പദ്ധതിതയ്യാറാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന് ലഖ്വിയെ മോചിപ്പിച്ചതിനു പിന്നാലെയാണ് മുന്നറിയിപ്പ് പുറത്ത് വരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. എട്ടോ പത്തോ അംഗങ്ങളുടെ നേതൃത്വത്തില്‍ മുംബൈ ആക്രമിക്കാന്‍ ലഷ്കറെ തയിബ ശ്രമിക്കുന്നതായാണ് മുന്നറിയിപ്പ്.
ഭീകരര്‍ കടല്‍മാര്‍ഗം തന്നെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായാണ് ഏജന്‍സികളുടെ സംശയം. മുംബൈയിലെ ഹോട്ടലുകള്‍ക്കും റയില്‍വേ സ്റ്റേഷനുകള്‍ക്കും നേരെ ആക്രമണം ഉണ്ടാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ലഖ്വിക്ക് ലാഹോര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Discussion about this post