മധ്യപ്രദേശ്: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച മുസ്ലിം യുവാക്കളെ കോടതി റിമാന്റ് ചെയ്തു. അതേസമയം ടിപ്പുവിനെ അപമാനിച്ചു എന്ന കുറ്റം ചുമത്തി 11 പേരെയാണ് പോലിസ് അറസറ്റ് ചെയ്തത്. ഇതില്‍ അഞ്ചുപേരെ വിട്ടയച്ചുവെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ നബിദിനത്തില്‍ ആണ് യുവാക്കള്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്തിരുന്നു.
അറസ്റ്റിലാക്കപ്പെട്ട കുറച്ചുപേരേ വെറുതെ വിടുകയും മറ്റുള്ളവരെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയച്ചു. വര്‍ഗ്ഗിയ സംഘര്‍ഷ സാധ്യതയുള്ള മേഖലയില്‍ ധ്രുവീകരണം നടത്തുകയായിരുന്നു യുവാക്കളുടെ ലക്ഷ്യമെന്ന് പോലിസ് പരഞ്ഞു
പോസ്റ്റര്‍ നിര്‍മ്മിച്ച പ്രസ്സ് നടത്തിപ്പുകാരനായ പങ്കജ് സോണിക്ക് പൊലീസ് ജാമ്യം അനുവദിച്ചിരുന്നു. മറ്റ് പ്രതികളായ തൗസിഹ്, രെഹാന്‍, ഷാരൂഖ്, അസാം, കസീം എന്നിവര്‍ ജൂഡിഷ്യല്‍ കസ്റ്റഡിയിലാണ്.
സംസ്ഥാനത്തിന്റെ സമാധാനത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കല്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് മുന്നറിയിപ്പ് നല്കി.
Discussion about this post