മൈസൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബല്‍ഗാവിലെ കിട്ടൂരില്‍ വച്ച് കേന്ദ്രമന്ത്രി മോശമായ ഭാഷയില്‍ അധിക്ഷേപിച്ചുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാര്‍ മൈസൂര്‍ ജെ.എഫ്.എം.സി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു, തുടര്‍ന്ന് കോടതി ദേവരാജ പൊലീസിനോട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
കേസിനാസ്പദമായ സംഭവം ബല്‍ഗാവിലെ കിട്ടൂരില്‍ നടന്നത് കൊണ്ട് കേസ് അങ്ങോട്ടേക്ക് അയച്ചിട്ടുണ്ടെന്ന് മൈസൂര്‍ പൊലീസ് കമ്മിഷണര്‍ എ.എസ് സുബ്രമണ്യേശ്വര് റാവു പറഞ്ഞു. പരിവര്‍ത്തന്‍ യായ്ക്കിടെ സിദ്ധരാമയ്യയെ ചെരുപ്പു നക്കി എന്ന് വിശേഷിപ്പിച്ചുവെന്നാണ് പരാതി.
നേരത്തെ ഇസ്ലാം ലോകസമാധാനത്തിന് മുകളില്‍ വച്ച ബോംബാണെന്നുള്ള അനന്തകുമാര്‍ ഹെഗ്ഡേയുടെ പ്രയോഗവും വിവാദമായിരുന്നു. ഇപ്പോള്‍ നമ്മള് ടിപ്പു ജയന്തി ആഘോഷിക്കുന്നു, പിറകെ നാളെ ഹൈദര്‍ അലി, പിന്നെ അഫ്സല് ഗുരു, അജ്മല്‍ കസബ്, ബിന്ലാദന് എന്നിവരുടേതും ആഘോഷിക്കുമെന്ന് നവംബര്‍ 13 ന് നടത്തിയ പ്രസ്താവനയും ചര്‍ച്ചയായി.
Discussion about this post