സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന് കാരണം ഇതാണെന്ന് അദ്ദേഹം പറയുന്നു.
ഓഖി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പണക്കാരുടെ മക്കളാണ് കടലില്‍ പോയത് എങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം? ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്‍റെ അടുത്ത് പോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ത്ഥ അധികാരിയെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഓഖി ദുരന്തത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചുവെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ലെന്നും ജേക്കബ്ബ് തോമസ് പറയുന്നു.
പണക്കാരനാണ് കടലില്‍ പോയതെങ്കില്‍ ഇങ്ങനെയായിരിക്കുമോയെന്നും ജേക്കബ്ബ് തോമസ് ചോദിക്കുന്നു. സുതാര്യതയെ കുറിച്ച് ഇന്ന് ആരും പറയുന്നില്ല. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്ത് പോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം.
ഇവിടെ അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി ഫണ്ടായി ലഭിച്ച 1600 കോടി എല്ലാവരും ചേര്‍ന്ന് മുക്കി. സുനാമി ഫണ്ട് കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ്ബ് തോമസ് പറയുന്നു.
Discussion about this post