ഉപദേശങ്ങളും വിചിത്ര കണ്ടു പിടിത്തങ്ങളുമായി വൈദീകന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. മദ്യപിക്കുന്നവന്റെയും ബ്ലൂഫിലിം കാണുന്നവരുടെയും കുട്ടികളാണ് മന്ദബുദ്ധികളായി ജനിക്കുന്നതെന്നാണ് വൈദീകന്റെ വാദം.
‘കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേര്. പണം ധാരാളം ഉള്ളവര്‍ക്കും ഈ കുട്ടികള്‍ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാന്‍ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കള്‍ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോള്‍ അവരുടെ കുട്ടികളും മന്ദബുദ്ധികളാകും’, ഇയാള്‍ പറയുന്നു.
അയര്‍ലന്റില്‍ ധ്യാനത്തിനു പോയപ്പോള്‍ 100 കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കള്‍ക്ക് എന്നും ഇയാള്‍ വിവാദ പ്രസ്താവന നടത്തുന്നുണ്ട്.
ബുദ്ധിവൈകല്യം ഉള്ള കുട്ടികളുടെ കുടുംബത്തെ ഇയാള്‍ മനഃപൂര്‍വ്വം അധിക്ഷേപിക്കുകയാണെന്ന്് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയരുന്നുണ്ട്. വൈദീകനെ ആര്‍ക്കെങ്കിലും തിരിച്ചറിയാനായാല്‍ പോലീസില്‍ കേസ് കൊടുക്കണമെന്നാണ് പലരുടെയും അഭിപ്രായം.
https://youtu.be/zJ0_lxYhKHM
Discussion about this post