ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാഹുലിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുലിന് ഫലഭൂയിഷ്ഠമായ അധികാര കാലാവധിയുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ അഭിനന്ദനത്തിന് നന്ദിയറിയിച്ച് രാഹുലും പിന്നീട് ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി രാഹുലിന് ആശംസകള്‍ നേര്ന്നതെന്നതും ശ്രദ്ധേയമാണ്.
I congratulate Rahul Ji on his election as Congress President. My best wishes for a fruitful tenure. @OfficeOfRG
— Narendra Modi (@narendramodi) December 11, 2017
Discussion about this post