മലപ്പുറം: ദളിതാനയതുകൊണ്ട് വിവേചനം നേരിടുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണന്‍. പട്ടിക ജാതിക്കാരനായതിനാല്‍ ഉദ്ഘാടന ചടങ്ങുകളില്‍ പോലും വിവേചനം നേരിടുന്നതായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും വലിയ വലിയ ആളുകളുടെ പേര് മാത്രമേ വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് വിവേചനം നേരിടുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.
‘ഇവിടെ മന്ത്രിയെ വിളിക്കാം. എം.എല്‍.എയെ വിളിക്കാം. എല്ലാവരേയും വിളിക്കാം. തറക്കല്ലിടാം. ഉദ്ഘാടനം ചെയ്യാം. പക്ഷെ ഞാന്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാണ്. ആ പ്രസിഡന്റ് എന്ന നിലയ്ക്ക് യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും വലിയ വലിയ ആളുകളുടെ പേര് മാത്രമേ വരാന്‍ പറ്റുള്ളൂ’. അദ്ദേഹം പറയുന്നു.
‘അത് ജലീലായാലും ബഷീര്‍ സാഹിബ് ആയാലും ഇസ്മായില്‍ ആയാലും ആരായാലും. ഒരു പട്ടികജാതിക്കാരനായ ഞാന്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായപ്പോള്‍ എന്റെ പേരില്‍ വന്ന് തറക്കല്ലിടാന്‍ സമ്മതിക്കില്ലായെന്ന്’..ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
‘ഞങ്ങളെ പോലുള്ള ആളുകളുടെ പേര് വരാനും ഉദ്ഘാടനത്തിനും അദ്ധ്യക്ഷ സ്ഥാനത്ത് വരാനും നിങ്ങളാരും സമ്മതിക്കില്ല, തത്പരരല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=QP41Vt7spsU
Discussion about this post