ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. മോദിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ പ്രശസ്തമായ ടൈം വാരികയില്‍ എഴുതിയ ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് തരൂരിന്റെ പ്രശംസ.
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരിക്കുന്നുവെന്നും തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തേയും പല തവണ നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. മോദിയെ പുകഴ്ത്തിയ തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യവും ഉണ്ടായി.
Discussion about this post