കണ്ണൂര്‍: കണ്ണൂരിലെ ഐഎസ് ബന്ധമുള്ള കേസുകളില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. സിറിയയില്‍ ഐ.എസ് ക്യാംപില്‍ ചേരാനുള്ള ശ്രമത്തിനിടെ പിടിയിലായ 5 പേര്‍ക്കെതിരെയുള്ള കേസാണ് എന്‍ഐഎ ഏറ്റെടുത്തത്.
മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, വളപട്ടണം സ്വദേശി അബ്ദുല്‍ റസാഖ്, തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവര്‍ക്കെതിരെ യുഎപിഎ 38,39 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇവരെ പിടികൂടി വളപട്ടണം പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്‍ഐഎ കൊച്ചി യൂണിറ്റ് ആണ് ഇനി കേസ് അന്വേഷിക്കുന്നത്. നേരത്തെ കനകമലയില്‍ നിന്ന് തീവ്രവാദ ബന്ധമുള്ളവര്‍ പിടിയിലായ കേസും ഇനി എന്‍ഐഎ ആണ് അന്വേഷിക്കുന്നത്.
Discussion about this post