ലാഹോര്‍: 1971-ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തിലെ തോല്‍വിക്ക് പകരമായി കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് രംഗത്ത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴി തെളിയിച്ച ഇന്ത്യന്‍ നടപടിയ്ക്ക് പ്രതികാരമായി കാശ്മീരിനെ മോചിപ്പിക്കുമെന്നും സയീദ് ആഹ്വാനം ചെയ്തു. ലാഹോറില്‍ ഒരു സമ്മേളനത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കി ഇന്ത്യയും ബംഗ്ലാദേശും ഡിസംബര്‍ 16ന് വിജയ് ദിവസ് ആഘോഷിക്കുന്ന സമയത്താണ് ഹാഫിസ് സയീദ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
2008-ല്‍ രാജ്യത്തെ നടുക്കിയ മുംബയ് തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ പിടികൂടാന്‍ ഇന്ത്യയും യു.എസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുണ്ട്.
അതേസമയം 2018-ല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഹാഫിസ് സയീദ് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post