മുംബൈ: ഗുജറാത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഉറപ്പായതോടെ തകര്‍ന്ന ഓഹരി വിപണി വീണ്ടും നേട്ടത്തിന്റെ വഴിയിലായി. രൂപയുടെ മൂല്യത്തിലും വര്‍ദ്ധനവ് പ്രകടമായി. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വഴിമാറി ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ചതോടെ ഓഹരി വിപണി കൂപ്പു കുത്തിയിരുന്നു. ഇതോടെ വ്യാപാരാരംഭത്തില്‍ തന്നെ സെന്‍സെക്സ് 850 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു.ഈ തരംഗമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.
Discussion about this post