ബിജെപി വിരുദ്ധര്‍ക്ക് തിരിച്ചടിയായി ഗുജറാത്തിലെ വോട്ടിംഗ് ശതമാന കണക്കുകള്‍. പോള്‍ ചെയ്തവയില്‍ 56 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. ശക്തമായ പോരാട്ടം എന്ന വിലയിരുത്തലുകള്‍ നിലനിന്നിരുന്നുവെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ ബിജെപി നിലമെച്ചപ്പെടുത്തിയത് കോണ്‍ഗ്രിന് തിരിച്ചടിയായി. ബിജെപി 56 ശതമാനത്തിലധികം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് 40 ശതമാനം വോട്ടാണ് നേടിയത്.
16 ശതമാനത്തിലധികം വോട്ട് നേടിയത് ബിജെപിയുടെ ശക്തി കോണ്‍ഗ്രസിന് അപേക്ഷിച്ച് ഉയര്‍ന്നുവെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തിലും ഒന്‍പത് ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ അഞ്ച് ശതമാനം വോട്ട് നേടി.
ബിജെപി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് ഉറപ്പായതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്.
Discussion about this post