ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 26 മുതല്‍ 31 വരെ താരം ആരാധകരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനായ തമിലരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്.
രജനികാന്തുമായി പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഒന്നരമണിക്കൂറോളം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മണിയന് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
നേരത്തേയും സൂപ്പര്‍സ്റ്റാര്‍ ഇത്തരത്തില്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചര്‍ച്ചയുടെ ഉള്ളടക്കം രജനീകാന്തും വെളിപ്പെടുത്തില്ലെന്നാണ് തന്റെ വിശ്വാസമെന്നും മണിയന് അറിയിച്ചു.
Discussion about this post