ഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. നേഴ്സുമാര്‍ക്ക് മികച്ച ശമ്പളം നല്കാന് വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ലോക്സഭയില്‍ അറിയിച്ചു. ശമ്പളവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളം ഏഴാം ശമ്പള കമ്മിഷന് വ്യവസ്ഥകള്‍ പ്രകാരം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി കിരിത് സോമയ്യ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം അവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Discussion about this post