ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറെന്നും വിഘടനവാദി നേതാവ് മസ്റത്ത് ആലമിനെ സാഹബ് എന്നും വിളിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.
ടൈം മാഗസിനില്‍ നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഒബാമ ലേഖനമെഴുതിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് മോദിയെ ദിഗ് വിജയ് സിംഗ് മോദിയോട് ഉപമിച്ചത്. അഡോള്‍ഫ് ഹിറ്റലറെ പ്രകീര്‍ത്തിച്ച വിന്‍സന്‍ ചര്‍ച്ചില്‍ പോലും അദ്ദേഹത്തിന്റെ വാക്കുകള്‍ തിരികെ എടുത്തുവെന്നായിരുന്നു സിംഗിന്റെ പരാമര്‍ശം.
ആലത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് ദിഗ് വിജയ് സിംഗിന്റെ സിംഗിന്റെ സാഹിബ് വിളി. ‘ഏതു വകുപ്പുപ്രകാരമാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ മസ്റത്ത് സാഹിബിനെ അറസ്റ്റു ചെയ്തത്? സര്‍ക്കാര്‍ തീര്‍ച്ചയായും ഇക്കാര്യം വ്യക്തമാക്കണം. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനാണ് മസ്റത്ത് ശ്രമിക്കുന്നത്. ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് ആലമിനെ അറസ്റ്റു ചെയ്യേണ്ടതെന്നും സിങ് പറഞ്ഞു. പുല്‍വാമ ജില്ലയില്‍ ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റാലി സംഘടിപ്പിക്കുമ്പോഴാണ് ആലമിനെ അറസ്റ്റു ചെയ്തത്.
‘രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തെപ്പറ്റി മോദി കാനഡയില്‍ വച്ച് സംസാരിച്ചത് ശരിയായില്ലെന്നും സിംഗ് ആരോപിച്ചു. ‘ഇത് അദ്ദേഹത്തിന്റെ ഭിന്ന മനോഭാവമാണ് വ്യക്തമാക്കുന്നത്. ഇതുവരെ ഒരു പ്രധാനമന്ത്രിയും രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നങ്ങള്‍ മറ്റൊരു രാജ്യത്തുപോയു പറഞ്ഞിട്ടില്ല. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയിലെത്തിയാല്‍ റിപ്പബ്ലിക്കന്സുമായുള്ള പ്രശ്നങ്ങള്‍ ഇവിടെ സംസാരിക്കുമോ എന്നും സിംഗ്് ചോദിച്ചു. കോണ്‍ഗ്രസ് കുഴച്ചുമറിച്ച കാര്യങ്ങളെ നേരെയാക്കുകയാണ് ചെയ്യുന്നതെന്ന് മോദി കാനഡ സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടു മാസത്തെ അവധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഗാന്ധിനഗറിലേക്ക് ചെല്ലൂ, എന്നിട്ട് അവരുടെ എംപി എല്‍.കെ. അഡ്വാനിയെക്കുറിച്ച് ചോദിക്കൂ…എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ മറുപടി.
Discussion about this post