ഡല്‍ഹി: മുഖ്യശത്രു കോണ്‍ഗ്രസല്ല ബി.ജെ.പിയാണെന്ന് സി.പി.ഐ.എം. മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്.അതുകൊണ്ടുതന്നെ ബി.ജെ.പി-കോണ്‍ഗ്രസ്സ് മത്സരം നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയവിടങ്ങളില്‍ കുറച്ച് സീറ്റുകളില്‍ മാത്രമേ മത്സരിക്കുള്ളു. വിജയമല്ല മറിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് സ്വാധീനമുള്ള കര്‍ണ്ണാടകയില്‍ ബി.ജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പരമാവധി പ്രചരണം നടത്തുെം.. ആര്.എസ്.എസ് ന്റെ മതനിലപാടുകളെ ചെറുക്കാന്‍ മതേതര കക്ഷികളുടെ വിശാല ഐക്യം രൂപീകരിക്കും. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാതെ തന്നെ ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങളോട് പറഞ്ഞു. സി.പി.ഐ.എമ്മിനും കോണ്‍ഗ്രസ്സിനും ഒരേ സഖ്യം രൂപികരിക്കാന്‍ കഴിയുമെന്ന ധാരണ തെറ്റാണെന്നും ബി.ജെ.പിക്ക് ബദലായി കൃത്യമായ നയപരിപാടി രൂപികരിച്ച് മാത്രമേ ശക്തമായ പ്രതിപക്ഷമാകാന്‍ സാധിക്കയുള്ളുവെന്നുംകാരാട്ട് പറഞ്ഞു.
Discussion about this post