ഡല്‍ഹി: ട്രെയിനുകള്‍ വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി വിവരം ലഭിക്കും. സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്.
ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്കാന് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാര്‍ക്ക് എസ്എംഎസ് സൗകര്യം നല്‍കിയിരുന്നത്.
Discussion about this post