കോട്ടയം: തോമസ് ചാണ്ടി നിലം നികത്തി റോഡു നിര്‍മിച്ചെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്. ആലപ്പുഴ ലേക് പാര്‍ക് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡു നിര്‍മ്മിച്ചുവെന്ന് പരാതിയില്‍ വിജിലന്‍സ് നല്കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
ആലപ്പുഴ വലിയകുളം സീറോജെട്ടി ഭാഗത്താണ് നിലംനികത്തി റോഡ് നിര്‍മിച്ചതെന്ന് പരാതിയുള്ളത്. ഇതേ തുടര്‍ന്ന് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ പാലസ് റോഡ് തീക്കാട് വീട്ടില്‍ സുഭാഷ് എം.തീക്കാടനാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്താന്‍ നവംബര്‍ നാലിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post