രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നടപടി സ്വാഗതം ചെയ്ത് സംഗീത സംവിധായകനും, ഗായകനുമായ എ.ആര് റഹ്മാന്. ആത്മീയ രാഷ്ട്രീയം എന്നതു കൊണ്ട് നല്ലതു മാത്രമായിരിക്കും രജനീകാന്ത് ഉദ്ദേശിച്ചതെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മികച്ച നേതൃത്വം വേണമെന്ന തോന്നലുണ്ടായതു കൊണ്ടാണ് രജനിയും കമലും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും റഹ്മാന് പറഞ്ഞു. ആരു രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും അവരുടെ ലക്ഷ്യം ജനസേവനമായിരിക്കണം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കുക തുടങ്ങിയവയ്ക്കായിരിക്കണം മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ മികച്ച പ്രവര്‍ത്തനമായിരിക്കും രജനീകാന്ത് കാഴ്ച വയ്ക്കുകയെന്ന് ഹിന്ദി താരം അക്ഷയ് കുമാറും പറഞ്ഞു. എന്നാല്‍ ഡിഎംഡിഎ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത രജനീകാന്തിനും കമല്‍ഹാസനുമെതിരെ പരോക്ഷ വിമര്‍ശനവുമായാണു രംഗത്തെത്തിയത്. ഇത്രയും നാളും ‘ഉറങ്ങിക്കിടന്നവരാണ്’ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് പ്രേമലത വിമര്‍ശിച്ചു
രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ കമല്‍ഹാസനുമായി രജനി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മലേഷ്യയില്‍ നടക്കുന്ന ഒരു ചടങ്ങിലായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരിക്കില്ല തമിഴിലെ മുന്‍നിര നടന്മാര് പരസ്പരം കാണുക. ചെന്നൈയില്‍ നടികര്‍ സംഘത്തിന്റെ (സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് പുതിയ കെട്ടിടം നിര്‍മിക്കാനാവശ്യമായ പണം സ്വരൂപിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് രജനീകാന്തും കമലഹാസനും എത്തുക.
മുന്‍ അണ്ണാഡിഎംകെ മന്ത്രിയും ചലച്ചിത്രകാരനുമായ ആര്.എം.വീരപ്പനുമായും രജനി കൂടിക്കാഴ്ച നടത്തിയിരുന്നു.ഡിഎംകെ നേതാവ് കരുണാനിധിയുമായും ഫോണില്‍ ബന്ധപ്പെട്ടു.
Discussion about this post