തിരുവനന്തപുരം: ഒമ്പത് വര്‍ഷം മുമ്പ് കാണാതായ പ്രമുഖ മാധ്യമപ്രവര്ത്തകന് സോണി എം ഭട്ടതിരിപ്പാടിനെ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെടുന്നു. കാണാതായിട്ട് ഇന്ന് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകവേയാണ് നടപടി.
ഇന്ത്യാവിഷന് ഡെപ്യുട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി 2008-ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങവേ ദുരൂഹ സാഹചര്യത്തിലാണ് കാണാതായത്. സോണിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രധാനമന്ത്രിയുടെ ഓഫീസ് ഗോവ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
തിരോധാനം സംബന്ധിച്ച് രഞ്ജിത്ത് ഗോപാലകൃഷ്ണന് എന്നയാള്‍ നരേന്ദ്രമോദിക്ക് അയച്ച പരാതിയിന്മേലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അടിയന്തിര ഇടപെടലുണ്ടായിരിക്കുന്നത്. പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിക്കാരനായ രഞ്ജിത്തിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശം.
ആത്മീയതയോടെ കമ്പമുണ്ടായിരുന്ന സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. തുടര്‍ന്ന് ഭാര്യ ഡോ.സീമ പോലീസില്‍ പരാതി നല്കി. മംഗലാപുരത്തിടത്ത് വച്ചാണ് സോണിയുടെ മൊബൈല്‍ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. പക്ഷേ അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.
Discussion about this post