തിരുവനന്തപുരം: സോളാര്‍ തുടരന്വേഷണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോളാര്‍ കേസില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയിലാണ് കെ സുരേന്ദ്രന് പരാതി നല്‍കിയത്.
തിരുവനന്തപുരത്ത് വെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തത്. സോളാര്‍ തുടരന്വേഷണത്തില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്.
Discussion about this post