ജനീവ: അമേരിക്കയുടെ സോളാര്‍ നയത്തെ തള്ളി ഇന്ത്യ. ലോക വ്യാപാര സംഘടനയിലാണ് അമേരിക്കയുടെ സോളാര്‍ നയത്തെ തള്ളി ഇന്ത്യ രംഗത്തെത്തിയത്. സൗരോര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത നേടാനാണ് തങ്ങളുടെ ശ്രമമെന്നും ഇന്ത്യ വ്യക്തമാക്കി.
വിവേചന രഹിതമായ സമീപനമാണ് ഇക്കാര്യത്തില്‍ ഇന്ത്യ പുലര്‍ത്തുന്നതെന്ന് കഴിഞ്ഞ മാസം ലോക വ്യാപാര സംഘടനയില്‍ അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ യു.എസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. സോളാര്‍ നയം സംബന്ധിച്ചുള്ള അമേരിക്കയുടെ പ്രമേയം നിലനില്‍ക്കുന്നതല്ല. നിയമപരമായ ഒരടിസ്ഥാനവും അതിലില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
2011-ലാണ് ദേശീയ സൗരോര്‍ജ പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചത്. യാതൊരു പരിസര മലിനീകരണം കൂടാതെ പുനര്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതാണ് ഇന്ത്യയുടെ സൗരോര്‍ജ പദ്ധതി.
Discussion about this post